സ്വപ്‌നങ്ങള്‍ എത്ര മനോഹരം.....നമ്മുടെ മനസ്സിന്‍റെ നേര്‍കാഴ്ച്ചകള്‍!!
പ്രതീക്ഷകള്‍ നിറയുന്ന മനസ്സിന്‍റെ വിഭ്രാന്തികള്‍...!!~
എന്തിനോ വേണ്ടി തിരയുന്ന കണ്ണുകളില്‍...സ്വപ്‌നങ്ങള്‍ കാണുവാന്‍ കഴിയും...!!~
എന്‍റെ മനസ്സിന് നിറമുണ്ടായിരുന്നു...എന്നാല്‍ ഇന്നതിനു വെറും കറുപ്പുനിറം...!!~
എന്‍റെ മനസ്സിന് കുളിരുണ്ടായിരുന്നു...എന്നാല്‍ ഇന്നത് വെറുതെ ഉരുകുന്നു...നീറുന്നു..!!~
കറുത്ത മനസ്സിലേക്ക് നോക്കിയിരിക്കുമ്പോള്‍...അതില്‍ സ്വപ്‌നങ്ങള്‍ വന്നു നിറയുന്നത് കാണാം...!!~
വീണ്ടും മനസ്സിലെക്കെന്തിനോ വേണ്ടി... നിറങ്ങള്‍ വന്നു നിറയുമോ??
കറുത്ത എന്‍ മനസ്സിലെ വെളുത്ത സ്വപ്ങ്ങങ്ങളായി നിറങ്ങള്‍ വന്നു നിറയുമോ??
കറുത്ത മനസ്സിലേക്കോടി എത്തുമ്പോള്‍ അവിടെ വെളുത്ത സ്വപ്നങള്‍ കുടിയിരിക്കുന്നു...!!~
അതുകണ്ടു സായുജ്യമടയാന്‍ ശ്രമിക്കുമ്പോള്‍......അവര്‍ അതാ വീണ്ടും തിരിച്ചു പോകുന്നു..!~
അനുഭൂതികള്‍ വന്നു തഴുകുമ്പോള്‍ അറിയാതെ..നിറമെന്നെ തേടി വന്നെന്നു ഞാന്‍ കരുതും..!!~
അവര്‍ തിരികെ പിരിഞ്ഞു പോകുമ്പോള്‍ ആ വേദന വല്ലാതെ വല്ലാതെ മുറുകുന്നു..!~
അവരെന്തിനു പിരിയുന്നു എന്ന് ഞാന്‍ ചോദിച്ചു...അപ്പോള്‍ അവര്‍ പറഞ്ഞു:
ഞങ്ങള്‍ക്ക് പോയെ മതിയാവു..!!~
എന്തിനാണെന്ന് നീ ചോദിക്കരുത്.....ഞങ്ങള്‍ക്ക് പോയെ മതിയാവു..!!~
അവരോട് പരിഭവം തോന്നിയില്ല...!!~ എന്തിന്??
ഇനി ഒരു ജന്മം കൂടെ വാങ്ങി ഞാന്‍ വരുമെന്‍റെ സ്വപ്‌നങ്ങള്‍ തിരികെ മേടിക്കുവാന്‍...!!~
അന്ന് ഞാന്‍ പറയും അവരോട് നിങ്ങളെന്‍ ആത്മാവില്‍എന്നും വെളിച്ചമായി നില്‍ക്കണേ..!!~
നിങ്ങള്‍ ഇല്ലതിരുന്നോരോ നിമിഷവും...എന്‍റെ ഹൃദയം...അതിന് തുടിപ്പുകള്‍ നഷ്ടമായി..!!~
എന്‍റെ കറുത്ത മനസ്സിന് ആദ്യമായ് നിങ്ങള്‍ മാത്രമാണ് വെളിച്ചം പകര്‍ന്നത്...!!~
അവര്‍ പോയി...അകലേക്ക് തന്നെ..ഇനി വീണ്ടും കാത്തിരുപ്പ്..അടുത്ത ജന്മത്തിലേക്കുള്ള....കാത്തിരുപ്പ്!!~
Subscribe to:
Post Comments (Atom)

No comments:
Post a Comment